മലയിൻകീഴ് : പേയാട് ശ്രീ അലകുന്നം ദേവീക്ഷേത്രത്തിലെ പ്രതിഷ്ടാ വർഷിക മഹോൽസവം ആരംഭിച്ചു,27ന് സമാപിക്കും.25 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം,7ന്തിലഹവനം,സുകൃതഹോമം,സായൂജ്യപൂജ,വൈകുന്നേരം 6.30 ന് ദീപാരാധന,രാത്രി 7 ന് വാസ്തുബലി,വാസ്തുഹോമം,വാസ്തുകലശം,വാസ്തു പുണ്യാഹം.26 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം,8 ന് ബിംബശുദ്ധി ക്രിയകൾ,വൈകുന്നേരം 5.30 ന് ദ്രവ്യ കലശപൂജ,രാത്രി 7 ന് കുംഭേശകർക്കരി,മഹാബ്രഹ്മകലശ പൂജ,ഘണ്ഡ ബ്രഹ്മകലശ പൂജ,കലശാധിവാസം,അധീവാസഹോമം.27ന് രാവിലെ 5.30 ന് മഹാഗണപതി ഹോമം,7 മുതൽ മുഹൂർത്ത ദാനങ്ങൾ,മുഹൂർത്ത മരപ്പാണി,8.40 ന്മേൽ 9.3 നകം അഷ്ടബന്ധകലശ കുംഭാഭിഷേകം.ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അരയാൽ കീഴില്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടക്കുന്നതെന്ന് ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.