തിരുവനന്തപുരം: ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ സ്‌മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വക്കം ഖാദറിന്റെ രക്തസാക്ഷിത്വ സ്‌മരണ നിലനിറുത്തുന്നതിനായി തലസ്ഥാനത്ത് സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നുണ്ട്.ഇതിനായി നഗരത്തിന്റെ ഹൃദയഭാഗത്ത് 9 സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക കേന്ദ്രത്തിന് മുന്നോടിയായി പണിയുന്ന ഓഫീസ് മന്ദിരം ജൂണിൽ ഉദ്ഘാടനം ചെയ്യും.വക്കം ഖാദറിന്റെ ജീവിതകഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഫൗണ്ടേഷന്റെ നിവേദനം സർക്കാരിന്റെ പരിഗണനയിലാണെന്നും ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.എം.ഇക്ബാൽ പറഞ്ഞു.