1

വിഴിഞ്ഞം:കവിയും അദ്ധ്യാപകനും സാമൂഹിക പരിഷ്കർത്താവും എം.എൽ.സിയുമായിരുന്ന കവി തിലകൻ പണ്ഡിറ്റ് കറുപ്പന്റെ 138-ാം ജന്മവാർഷികദിനാഘോഷവും അനുസ്മരണവും ധീവരസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു അദ്ധ്യക്ഷതവഹിച്ചു.പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ സെക്രട്ടറി കാലടി സുഗതൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ് കുമാർ, പാടശേരി ഉണ്ണി,സാംസ്കാരിക സമിതി ഭാരവാഹികളായ ചന്ദ്രബാബു പഴഞ്ചിറ,നെല്ലിയോട് ഷാജി,വാഴമുട്ടം മധു,നടരാജൻ,അഷ്ടമൻ പോറ്റി തുടങ്ങിയവർ പ്രസംഗിച്ചു.