
പാലോട്:അർബുദ ബാധിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ചികിത്സയ്ക്ക് സഹായം തേടുന്നു. ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ ഹരികൃഷ്ണന്റെ ഭാര്യ സജിതയാണ് സഹായം തേടുന്നത്. എട്ടും ഒന്നരയും വയസുള്ള കുട്ടികളാണ് ഇവർക്ക്.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് കാൻസർ ബാധിതയാണെന്നറിഞ്ഞത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ആർ.സി.സിയിലേക്ക് മാറ്റി. കീമോതെറാപ്പി കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടപ്പോഴുള്ള പരിശോധനയിൽ അസുഖം വ്യാപിച്ചുവെന്ന് മനസിലായി. വീണ്ടും കീമോതെറാപ്പി തുടങ്ങിയെങ്കിലും മജ്ജ മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. അതിന് വലിയ തുക ആവശ്യമായി വരും. പണമില്ലാത്തതിനാൽ തുടർ ചികിത്സ വഴിമുട്ടിയ സാഹചര്യത്തിലാണ് സഹായത്തിനായി സുമനസുകളിലേക്കെത്തുന്നത്. ഐ.ഒ.ബി ഭരതന്നൂർ ശാഖയിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ 102501000018279. ഐ.എഫ്.എസ്.സി കോഡ് IOBA0001025.ഗൂഗിൾ പേ നമ്പർ. 8921458191.