general

ബാലരാമപുരം: വിജ്ഞാനഭാരതി എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസ – ആരോഗ്യ സേവന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം പാറക്കുഴി വിജ്ഞാനഭാരതി കേന്ദ്രത്തിൽ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ യോഗവ്രതാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.ആർഷവിദ്യാസമാജം ഡയറക്ടർ കെ.ആർ മനോജ് ജി അദ്ധ്യക്ഷത വഹിച്ചു.സൗജന്യ മെഡിക്കൽ ക്യാമ്പ് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം വി.മോഹനനും സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറും നിർവഹിച്ചു.ബി.ജെ.പി മെമ്പർ പുള്ളിയിൽ പ്രസാദ് സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത്കുമാർ ചികിത്സാ സഹായവും പാറക്കുഴി വാർഡ് മെമ്പർ സുനിത വിദ്യാർത്ഥികൾക്കുള്ള നോട്ട്ബുക്ക് വിതരണവും നടത്തി.റെഡ് ക്രോസ് സൊസൈറ്റി നൽകിയ ഹൈജീൻ കിറ്റിന്റെ വിതരണം എരുത്താവൂർ വാർഡ് മെമ്പർ എം.രവീന്ദ്രൻ നിർവഹിച്ചു.റെഡ്ക്രോസ് സൊസൈറ്റി ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ,​തത്വമയി ടിവി എഡിറ്റർ രാജേഷ് പിള്ള,​ഛത്തീസ്ഘട്ട് ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി ആപ്തലോകാനന്ദ,​ കെ.പി ഷീല,എ. ഗോപിനാഥ് കുഴിവിള ബിജു,കിഴക്കേവീട് സുരേഷ്,ഒ.ശ്രുതി,ശാന്തികൃഷ്ണ,ബി.എസ്. മുരളി,ചിത്ര.ജി.കൃഷ്ണൻ,വി.ആർ.മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.