നെടുമങ്ങാട്:കേരളത്തിൽ പുതിയതായി മദ്യഷാപ്പുകൾ അനുവദിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഗാന്ധിയൻ വിജ്ഞാന വേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.ലഹരിക്കെതിരെയുളള എക്സൈസിന്റെയും പൊലീസിന്റെയും റെയ്ഡുകൾ കർശനമാക്കണമെന്ന് ഗാന്ധിയൻ ഭാരവാഹികളായ എൻ.സി. സുകുമാരൻ,വിതുര വിജയകുമാരൻ നായർ,ആനാട് വിജയാനന്തൻ എന്നിവർ ആവശ്യപ്പെട്ടു.