തിരുവനന്തപുരം: വക്കം ഖാദറിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വക്കം ഖാദർ അനുസ്മരണ വേദി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ ധർണ നടത്തി. വക്കം ഖാദർ രക്തസാക്ഷിത്വ ദിനം സെപ്തംബർ 10 മതസൗഹാർദ്ദ ദിനമായി പ്രഖ്യാപിക്കണമെന്നും വക്കം ഖാദറിന്റെ ജീവചരിത്രവും കത്തുകളും പാഠപുസ്തകമാക്കണമെന്നും അനുസ്മരണ വേദി ആവശ്യപ്പെട്ടു. ധർ‌ണ കോൺഗ്രസ് നേതാവ് എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സമിതി നേതാക്കൾ സംസാരിച്ചു.