നെടുമങ്ങാട്:കാലവർഷത്തിനു മുന്നോടിയായി നെടുമങ്ങാട് നഗരസഭ പരിധിയിലെ കെട്ടിടങ്ങളിലും പൊതുനിരത്തുകളിലും അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുളള പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടതും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള നിലംപതിച്ച് അപകടമുണ്ടാക്കാൻ സാദ്ധ്യതയുളള മരങ്ങളും സ്വന്തം ചെലവിൽ മുറിച്ചുമാറ്റേണ്ടതുമാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.