
കടയ്ക്കാവൂർ: കേന്ദ്രം നികുതി കുറച്ചിട്ടും പെട്രോൾ ഡീസൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബി.ജെ.പി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പഴയനട വിശാഖ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജോസഫ് സ്വാഗതവും, നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിലാൽ നന്ദിയും പറഞ്ഞു.