തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് നിർമ്മലാനന്ദൻ നായർ അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ബാബു ദിവാകരൻ, അഡ്വ.കെ. രത്നകുമാർ, കെ. ജയകുമാർ, ഇടവനശേരി സുരേന്ദ്രൻ, കെ.എസ്. സനൽകുമാർ, എൻ. ഗോവിന്ദൻ നമ്പൂതിരി, പി. പ്രേംജിത്ത് ശർമ്മ, ഡോ.പി.എസ്. പ്രസാദ്, വിജയചന്ദ്രൻ നായർ, പി. ശ്യാംകുമാർ, കരിക്കകം സുരേഷ്, എസ്.എസ്. സുധീർ, തെക്കുംഭാഗം അനിൽകുമാർ, ചവറ രാജശേഖരൻ, സജികുമാർ, അനിൽബാബു, പുനലൂർ പ്രശാന്ത്, കെ.പി. മധുസൂദനൻപിള്ള, ബി. തുളസീധരൻപിള്ള, മാവേലിക്കര ഗോപകുമാർ, കൊട്ടാരക്കര ശശി, മനോജ് തറമേൽ, എസ്. ലാലു, മനു നമ്പൂതിരി, മോഹനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.