ldf-and-udf

തിരുവനന്തപുരം: വിസ്‌മയയുടെ സ്ത്രീധന മരണത്തിൽ നീതി ഉറപ്പാക്കിയ സർക്കാർ ഇടപെടൽ ഒരു വശത്തും സർക്കാർ നീതി അട്ടിമറിക്കുന്നുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ വിലാപം മറുവശത്തും. തൃക്കാക്കരയിൽ പ്രചാരണം രണ്ട് കേസുകളിലും കേന്ദ്രീകരിക്കുമ്പോൾ ഇരുമുന്നണികൾക്കും ഇത് അതിജീവനത്തിന്റെ വിസ്‌മയ പോരാട്ടം.

ആക്രമണത്തിനും പ്രതിരോധത്തിനും ഭരണ, പ്രതിപക്ഷങ്ങൾ രണ്ട് കേസുകളും ആയുധമാക്കുമ്പോൾ സ്ത്രീസുരക്ഷാ മുദ്രാവാക്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും മുഴങ്ങുകയാണ്. തൃക്കാക്കരയിലെ സ്ത്രീവോട്ടർമാരെ മാത്രമല്ല, സമൂഹത്തെയാകെ സ്വാധീനിക്കാൻ പോന്ന പ്രഹരായുധങ്ങളാണ് രണ്ടും. വിഷയത്തിന്റെ രാഷ്ട്രീയമാനം കൂട്ടുന്നു.

അതിജീവിതയായ നടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ് യു.ഡി.എഫിന്റെ ആയുധം. പ്രതിയുടെ അഭിഭാഷകരിലേക്ക് അന്വേഷണം എത്താതിരിക്കാൻ ഭരണത്തിലെ ഉന്നതർ ഇടപെടുന്നുവെന്നാണ് നടിയുടെ പരാതി. കേസന്വേഷണം പാതിവെന്ത നിലയിൽ അവസാനിപ്പിക്കാനാണ് നീക്കമെന്നും ആക്ഷേപിച്ചു. തുടക്കത്തിൽ തനിക്ക് പിന്തുണ നൽകുകയും അന്വേഷണത്തിൽ ഫലപ്രദമായി ഇടപെടുകയും ചെയ്ത സർക്കാർ മലക്കംമറിഞ്ഞെന്ന് ഇര തന്നെ പറയുമ്പോൾ സർക്കാരിന്റെ സ്ത്രീസുരക്ഷാവാദം പൊയ്‌മുഖമാണെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു.

എന്നാൽ, വിസ്‌മയ കേസിലെ വിധി സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവായി കാട്ടി ഇടതുമുന്നണി പ്രതിരോധിക്കുന്നു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും മികച്ച ഇടപെടലാണ് നീതി ഉറപ്പാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷയും ഉറപ്പാക്കി. തുടക്കത്തിലേ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട മാതൃകാനടപടികളും ഇടതുമുന്നണി എടുത്തുകാട്ടുന്നു. ഇന്നലത്തെ വിധി സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാകുന്ന ആദ്യത്തേതാണ് എന്നാണവരുടെ പക്ഷം.

നടി ആക്രമിക്കപ്പെട്ടപ്പോൾ ആദ്യം ഇടപെട്ടത് പി.ടി. തോമസാണ് എന്നതാണ് യു.ഡി.എഫ് കാണുന്ന വൈകാരികതലം. പി.ടി ജീവിച്ചിരുന്നെങ്കിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ശക്തമായി പോരാടുമായിരുന്നു. സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രതികരണവും വൈകാരികമായി. സമൂഹമാദ്ധ്യമങ്ങളിലടക്കം വിഷയം സജീവചർച്ചയാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നു.

നടിയുടെ പരാതി എന്തുകൊണ്ടെന്നറിയില്ല എന്നാണ് ഇടതുനേതാക്കളുടെ പ്രതികരണം. തൃക്കാക്കരയിൽ പ്രചരണച്ചൂട് കടുക്കുമ്പോൾ ഇങ്ങനെയൊരു വിവാദം യാദൃശ്ചികമാവില്ലെന്നും അവർ പറയുന്നു. എങ്കിലും തത്കാലം കൂടുതൽ പ്രതികരിച്ച് പ്രചരണം വഴി തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. വികസന അജൻഡയുമായി മുന്നേറാനാണവർ ശ്രമിക്കുക.

 ന​ടി​ ​ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ൽ​ ​ദു​രൂ​ഹ​ത​:​ ​കോ​ടി​യേ​രി
​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​ന​ടി​ക്കൊ​പ്പം​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​എ​ന്നു​മു​ണ്ടാ​കു​മെ​ന്ന് ​ആ​വ​ർ​ത്തി​ച്ച് ​വ്യ​ക്ത​മാ​ക്കി​യി​ട്ടും​ ​ന​ടി​ ​ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​ഇ​ത്ത​ര​മൊ​രു​ ​ഹ​ർ​ജി​ ​വ​ന്ന​ത് ​സം​ശ​യാ​സ്പ​ദ​മാ​ണ്.

സ​ർ​ക്കാ​രും​ ​പാ​ർ​ട്ടി​യും​ ​ന​ടി​ക്കൊ​പ്പ​മാ​ണെ​ന്ന് ​കേ​സി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​പ​രി​ശോ​ധി​ച്ചാ​ൽ​ ​വ്യ​ക്ത​മാ​കും.​ ​സ്പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​റെ​ ​നി​യ​മി​ച്ച​തും​ ​പ്ര​ത്യേ​ക​ ​ജ​ഡ്‌​ജി​യെ​ ​നി​ശ്ച​യി​ച്ച​തു​മെ​ല്ലാം​ ​ഇ​ര​യു​ടെ​ ​താ​ത്പ​ര്യം​ ​പ​രി​ഗ​ണി​ച്ചാ​ണ്.​ ​ന​ടി​ക്ക് ​എ​ല്ലാ​ ​സം​ര​ക്ഷ​ണ​വും​ ​സി.​പി.​എ​മ്മും​ ​സ​ർ​ക്കാ​രും​ ​ന​ൽ​കും.

സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​ന​ടി​യെ​ ​പ​ങ്കെ​ടു​പ്പി​ച്ച​തി​ലൂ​ടെ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ ​സ​ർ​ക്കാ​രി​നെ​ ​പ​ര​സ്യ​മാ​യി​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ന​ടി​ക്ക് ​ഇ​നി​യും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ ​കോ​ട​തി​യി​ൽ​ ​ഉ​ന്ന​യി​ക്ക​ട്ടെ.​ ​കേ​സി​ൽ​ ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ ​ന​ട​ന് ​ഏ​തു​ ​രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​മാ​യാ​ണ് ​ബ​ന്ധം​ ​എ​ന്ന​റി​യാ​ൻ​ ​ആ​ലു​വ​യി​ൽ​ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​മ​തി.​ ​ന​ട​നു​മൊ​ത്ത് ​സെ​ൽ​ഫി​യെ​ടു​ത്ത് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​നേ​താ​വ് ​ഇ​പ്പോ​ൾ​ ​രാ​ജ്യ​സം​ഭാം​ഗ​മാ​ണ്.​ ​എ​ന്നി​ട്ടും​ ​വി​ഷ​യം​ ​ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​ന്ന​യി​ക്കു​ന്ന​ത് ​യു.​ഡി.​എ​ഫി​നു​ത​ന്നെ​ ​തി​രി​ച്ച​ടി​യാ​കും.

 സ​ർ​ക്കാ​രി​ന്റെ​ ​സ്ത്രീ​സു​ര​ക്ഷ വെ​ള്ള​ത്തി​ലെ​ ​വ​ര​:​ ​കെ.​ ​സു​ധാ​ക​രൻ

പി​ണ​റാ​യി​ ​ഭ​ര​ണ​ത്തി​ൽ​ ​സ്ത്രീ​സു​ര​ക്ഷ​ ​വെ​ള്ള​ത്തി​ൽ​ ​വ​ര​ച്ച​ ​വ​ര​ ​പോ​ലെ​യാ​യെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​വേ​ട്ട​ക്കാ​ര​നൊ​പ്പം​ ​ചേ​ർ​ന്ന് ​ഇ​ര​യ്‌​ക്ക് ​നീ​തി​ ​നി​ഷേ​ധി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​സ​ർ​ക്കാ​രി​ന്റേ​ത്.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ചി​ല​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​ഓ​ഫീ​സ് ​കേ​ന്ദ്രീ​ക​രി​ച്ച് ​തി​ര​ക്കി​ട്ട​ ​നീ​ക്ക​മാ​ണു​ണ്ടാ​കു​ന്ന​ത്.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷി​ക്ക​ണം.​ ​അ​ന്വേ​ഷ​ണം​ ​മ​ര​വി​പ്പി​ക്കാ​ൻ​ ​സി.​പി.​എം​ ​ഉ​ന്ന​ത​ർ​ ​നേ​രി​ട്ടി​ട​പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​തി​നാ​യി​ ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ഇ​ട​പാ​ട് ​ന​ട​ക്കു​ന്ന​താ​യാ​ണ് ​വാ​ർ​ത്ത​ക​ൾ.​ ​ഗു​രു​ത​ര​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​തി​ക​രി​ക്കാ​ത്ത​തും​ ​ദു​രൂ​ഹ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്.​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​അ​തി​ജീ​വി​ത​യെ​ ​അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​അ​തി​ജീ​വി​ത​യു​ടെ​ ​ധീ​ര​മാ​യ​ ​പോ​രാ​ട്ട​ത്തെ​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച് ​അ​പ​മാ​നി​ക്കാ​നാ​ണ് ​ശ്ര​മ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്നു​:​ ​വി.​ഡി​ ​സ​തീ​ശൻ

ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​ഇ​ര​യോ​ടൊ​പ്പ​മെ​ന്നു​ ​പ​റ​യു​ന്ന​ ​സ​ർ​ക്കാ​ർ​ ​വേ​ട്ട​ക്കാ​ര​നൊ​പ്പ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​കേ​സ് ​കൊ​ടു​ത്തെ​ന്ന​ ​മ​ട്ടി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​അ​തി​ജീ​വി​ത​യെ​ ​അ​പ​മാ​നി​ക്കു​ന്നു.​ ​സ​മീ​പ​കാ​ല​ത്താ​ണ് ​അ​ന്വേ​ഷ​ണം​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തി​ ​പൊ​ലീ​സി​ന്റെ​ ​ഫ്യൂ​സ് ​ഊ​രി​യ​ത്.​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രെ​ ​അ​തി​ജീ​വി​ത​ ​ഉ​ന്ന​യി​ച്ച​ ​അ​തീ​വ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണം.
കേ​സ് ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത് ​ഉ​ന്ന​ത​ ​സി.​പി.​എം​ ​നേ​താ​വാ​ണ്.​ ​തെ​ളി​വു​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​മാ​ത്ര​മേ​ ​യു.​ഡി.​എ​ഫ് ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കൂ.

മ​തേ​ത​ര​ ​മ​ന​സി​ൽ​ ​വി​ഷം​ ​ക​ല​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​ ​വോ​ട്ട് ​യു.​ഡി.​എ​ഫി​ന് ​വേ​ണ്ട.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​കു​ട്ടി​യെ​ക്കൊ​ണ്ട് ​വ​ർ​ഗീ​യ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട് ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​വ​ർ​ഗീ​യ​ശ​ക്തി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മു​ട്ടു​വി​റ​യ്ക്കു​ക​യാ​ണ്.​ ​ഉ​മ​ ​തോ​മ​സ് ​ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​വോ​ട്ട് ​തേ​ടി​ ​പോ​യെ​ന്ന​ത് ​അ​സം​ബ​ന്ധ​മാ​ണ്.​ ​ഉ​മ​ ​സി.​ഐ.​ടി.​യു​ ​ഓ​ഫീ​സി​ൽ​ ​പോ​യും​ ​വോ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​എ​ല്ലാ​വ​രോ​ടും​ ​വോ​ട്ട് ​ചോ​ദി​ക്കു​ക​ ​പ​തി​വാ​ണ്.