travan

മുടപുരം: കയർ തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കണമെന്നും കയർ സംഘം സെക്രട്ടറിമാർക്ക് ശമ്പള ഇനത്തിൽ നൽകികൊണ്ടിരുന്ന 5000 രൂപ പുനഃസ്ഥാപിക്കണമെന്നും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുങ്ങുഴി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം കയർഫെഡ് ചെയർമാനും കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഡ്വ.എൻ.സായികുമാർ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ്
പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.സുര സ്വാഗതം പറഞ്ഞു. ആർ.അജിത്, വേങ്ങോട് മധു, ആർ. അംബിക, ആർ. അനിൽ, ആർ. രഘുനാഥൻ നായർ, റാഫി, എസ്. രാധാകൃഷ്ണൻ, ജി.വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.രാജേന്ദ്രൻ( പ്രസിഡന്റ്‌), ജി. വാരിജാക്ഷൻ, കെ.സുരേഷ്‌ കുമാർ, എസ്. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), സി. സുര (സെക്രട്ടറി), എ. ബാബുരാജ്, അനിൽ, സുജാത, വിജീഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.