
ബാലരാമപുരം: ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ നടക്കുന്ന അദ്ധ്യാപകസംഗമത്തിൽ അറുനൂറിലേറെ അദ്ധ്യാപകർ പങ്കെടുത്തു. കൊവിഡ് മഹാമാരി കാലത്ത് സ്വയം രക്ഷയ്ക്കായി വീടുകളിൽ കഴിയേണ്ടിവന്ന കുട്ടികളുടെ പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കാനാണ് അദ്ധ്യാപക സംഗമങ്ങൾ ലക്ഷ്യമിടുന്നത്. ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിൽ നടന്ന യു. പി വിഭാഗം ത്രിദിന അദ്ധ്യാപക സംഗമത്തെ തുടർന്നാണ് എൽ.പി അദ്ധ്യാപക സംഗമങ്ങൾ നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 400 ലേറെ അദ്ധ്യാപകരാണ് സംഗമങ്ങൾക്ക് നേതൃത്വം നൽകുന്നത്. യു.പി വിഭാഗത്തിലെ 87 ശതമാനം അദ്ധ്യാപകരും എൽ.പി വിഭാഗത്തിലെ 97 ശതമാനം അദ്ധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. വിവിധ കാരണങ്ങളാൽ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്ത അദ്ധ്യാപകർക്ക് മേയ് അവസാന വാരം സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ബി.ശ്രീകുമാരൻ പറഞ്ഞു.