ബാലരാമപുരം: മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിന് 5 മുതൽ 8 വരെ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഫുട്ബാൾ,​ ഹാൻഡ്ബാൾ,​ വോളിബാൾ,​ ബാസ്ക്കറ്റ് ബാൾ,​ സോഫ്റ്റ് ബാൾ തുടങ്ങിയ ഇനത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്പോർട്സ് ഹോസ്റ്റൽ താമസം സൗജന്യമായിരിക്കും. രക്ഷകർത്താക്കൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടണം.