
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി, വയോജന ഗ്രാമസഭകൾ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഉദയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്, മെമ്പർമാരായ സന്തോഷ്, യമുന, ലല്ലുകൃഷ്ണൻ, സജികുമാർ, ജയന്തിസോമൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, ഐ.സി.ഡി.എ സൂപ്പർവൈസർ ഇന്ദു, പ്ലാൻ കോഓർഡിനേറ്റർ അഫ്‌സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷിജു സ്വാഗതം പറഞ്ഞു. ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് വേണ്ടി ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.