തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്രഞ്ച് കൾച്ചറൽ സെന്ററായ അലിയോൻസ് ഫ്രാൻസിയ്സ് ട്രിവാൻഡ്രം ഒരുക്കുന്ന രണ്ട് ദിവസത്തെ നൃത്ത ശില്പശാല ഭാരത് ഭവനിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ഫ്രാൻസ് നർത്തകിയായ ബ്രിജിറ്റ് ഷറ്റാനിയറാണ് ശില്പശാല നയിക്കുന്നത്. നൃത്തകർക്കും അഭിനേതാക്കൾക്കും നൃത്തത്തിൽ പഠനം നടത്തുന്നവർക്കും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കാം. ഫോൺ: 7034988666