p

കടയ്ക്കാവൂർ: കായിക്കര - നെടുങ്ങണ്ട പ്രദേശങ്ങളിൽ കടയ്ക്കാവൂർ സജീവ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ ഓഫീസ് കായിക്കര മൂലൈതോട്ടം ജംഗ്ഷനിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സർക്കിൽ ഇൻസ്‌പെക്ടർ ചന്ദ്രദാസ്, കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി.ശിവദാസ്, അഡ്വ. ധർമ്മരാജൻ, ലീല മണിയൻ, സുരേന്ദ്രൻ, ശിവപ്രസാദ്, ചന്ദ്രൻ തുടങ്ങിയവർ ഭദ്ര ദീപം തെളിയിച്ചു. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്കു ഭക്ഷ്യധാന്യക്കിറ്റ് വിതരണം കൂട്ടായ്മ അംഗങ്ങൾ നിർവഹിച്ചു.