
ഉദിയൻകുളങ്ങര: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചാരണം രാജീവ് ഫൗണ്ടേഷൻ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. മഞ്ചവിളാകം ജയൻ രാജീവ് സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ കുളത്താമൽ സുരേഷ്, എം. ശിവകുമാർ വെള്ളറട ശ്രീജിത്ത് തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.