വക്കം: ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ 105-ാമത് ജന്മദിനം ഇന്ന് വക്കം ഖാദർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആചരിക്കും. വൈകിട്ട് 4ന് നിലയ്ക്കാമുക്ക് ഐ.എൻ.എ ഖാദർ സ്മാരക ഹാളിൽ ബി. സത്യൻ ഉദ്ഘാടനം ചെയ്യും. ടി.ജോർജ് ജമാൽ മുഖ്യപ്രഭാഷണം നടത്തും. ജെ. സലിം അദ്ധ്യക്ഷത വഹിക്കും. ഡോ.അനിൽ മുഹമ്മദ്, കെ.രാജേന്ദ്രൻ എ. നസീമ ബീവി, ബി.കെ.സുരേഷ്, കെ. പ്രദീപ്കുമാർ, ടി. ഷാജ്യൂ, അഭിലാഷ് തുടങ്ങിയവർ സംസാരിക്കും