കോവളം: എസ്.എൻ.ഡി.പി യോഗം പുളിങ്കുടി ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. അശോക് കുമാർ അദ്ധ്യക്ഷനായിരുന്നു. കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ കട്ടച്ചൽ കുഴി പ്രദീപ്, മംഗലത്തുകോണം ആർ. തുളസീധരൻ, വേങ്ങപ്പൊറ്റ സനിൽ, മണ്ണിൽ മനോഹരൻ, ശാഖാ സെക്രട്ടറി പി.എസ്. ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി എം. അശോക് കുമാർ (പ്രസിഡന്റ്), എസ്.സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്), പി.എസ് ചന്ദ്രകുമാർ (സെക്രട്ടറി), എം.എസ് ഗിരീശൻ (യൂണിയൻ പ്രതിനിധി), കെ. തുളസീധര പണിക്കർ, മധു ചൊവ്വര, ഡി.എസ്. ബിനു, കെ.പ്രസാദ്, സി.വിഷ്ണു, ബി.പത്മജൻ, ആർ.രാജേഷ് (മാനേജിംഗ് കമ്മറ്റി അംഗം), ആർ. വിജയൻ, യു.കെ. ശ്രീനിവാസൻ, സുഹേഷ് ബാബു (പഞ്ചായത്ത് കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.