chinchu-rani

തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മായം തടയാനും നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു . 'കാലിത്തീറ്റ ഗുണമേന്മയും വിലക്കുറവും ലഭ്യതയും' എന്ന വിഷയത്തിൽ കേരള ഫീഡ്സ് സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയുടെ ആദ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം കൊണ്ടുവരും. ക്ഷീരവികസന വകുപ്പ് ആസൂത്രണ വിഭാഗം ജോയിന്റ് ഡയറക്ടർ കെ. ശശികുമാർ അദ്ധ്യക്ഷനായിരുന്നു.