പൂവാർ:കാലായിത്തോട്ടം വിദ്യഭിവർദ്ധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.29ന് വൈകിട്ട് 4ന് ഗ്രന്ഥശാല ഹാളിൽ നടക്കുന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കരുംകുളം വിജയകുമാർ ഉദ്ഘാടനം ചെയ്യും.ഡോ.ആര്യാ രാജ്.എ.ആർ വിഷയാവതരണം നടത്തും പൂവാർ പഞ്ചായത്ത് നേതൃസമിതി അദ്ധ്യക്ഷ ഷെറിൻ ആർ.വിജയന്റെ സാന്നിദ്ധ്യത്തിൽ എസ്.എൻ.യോഗിത ആശംസ അർപ്പിച്ച് സംസാരിക്കുമെന്ന് ഗ്രന്ഥശാല പ്രവർത്തക സമിതി അറിയിച്ചു.