മുടപുരം : സി.പി.ഐ മുദാക്കൽ ലോക്കൽ സമ്മേളനം മുദാക്കൽ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ട് സോളമൻ വെട്ടുകാട് അവതരിപ്പിച്ചു.മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വി .ശശി എം.എ.ൽഎ,ഡി.റ്റൈറ്റസ്,തോന്നയ്ക്കൽ രാജേന്ദ്രൻ,ശരൺ എസ്.ശശാങ്കൻ,കോരാണി വിജു,എം.അനിൽ,കവിത സന്തോഷ്,ടി.സുനിൽ എന്നിവർ പങ്കെടുത്തു. കുടുംബ സംഗമം വി .ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സിനി ആർട്ടിസ്റ്റ് എൻ.കെ.കിഷോർ മുഖ്യാതിഥിയായി.ഓമന ശശി,കുന്നിൽ റഫീഖ്,ഷിയാസ് വാളക്കാട് എന്നിവർ പങ്കെടുത്തു.മുദാക്കൽ ലോക്കൽ കമ്മിറ്റി രണ്ട് ലോക്കൽ കമ്മിറ്റികളായി മാറി.മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഡി.അനിൽ കുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറി അയിലം ജയലാൽനെയും ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വാളക്കാട്.എം.ഷാജിയെയും അസിസ്റ്റന്റ് സെക്രട്ടറി റഫീക്.എം.കുന്നിലിനെയും തിരഞ്ഞെടുത്തു.