
തിരുവനന്തപുരം: നാളികേരം, കൊപ്ര എന്നിവയുടെ സംഭരണം ഊർജിതമാക്കാൻ നടപടി സ്വീകരിച്ചതായി സംഭരണ ഏജൻസികളുമായി നടത്തിയ യോഗ ശേഷം മന്ത്രി പി.പ്രസാദ് അറിയിച്ചു. കേരഫെഡിന്റെ 22 സൊസൈറ്റികൾ വഴിയും മാർക്കറ്റ് ഫെഡിന്റെ 20 സൊസൈറ്റികൾ വഴിയും സംഭരണം നടത്തും. 105.90 രൂപയാണ് നിലവിൽ കൊപ്രയുടെ സംഭരണവില. പച്ചത്തേങ്ങ സംഭരണവും വിപുലീകരിക്കും. 32 രൂപയാണ് പച്ചത്തേങ്ങ സംഭരണ വില.