തിരുവനന്തപുരം: കരമന ചുറ്റുമല ഇലങ്കം ശ്രീദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 25, 26, 27 തീയതികളിൽ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കലശാഭിഷേകം, കളഭാഭിഷേകം, ദ്രവ്യകലശാഭിഷേകം എന്നിവയോടുകൂടി നടക്കും. പൂജകൾക്ക് ശബരിമല മുൻ മേൽശാന്തിയും ക്ഷേത്ര തന്ത്രിയുമായ തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 26ന് രാവിലെ ഗണപതിഹോമം, 7 മുതൽ ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, കലശാഭിഷേകത്തോടുകൂടി ദേവിക്ക് ഉച്ചപൂജ. വൈകിട്ട് 5.30 മുതൽ ജലദ്രോണി പൂജ, ദ്രവ്യകലശപൂജകൾ, അധിവാസ പൂജ, അനുജ്ഞാ പ്രാർത്ഥന, അധിവാസഹോമം ദീപാരാധന. 27ന് രാവിലെ മൃത്യുഞ്ജയഹോമം, 8.30ന് ദ്രവ്യകലശാഭിഷേകം തുടർന്ന് ഉച്ചപൂജ, ദീപാരാധന, 12ന് തിരുന്നാൾ സദ്യ.