coastal

തിരുവനന്തപുരം: ബോട്ടിന്റെ എൻജിൻ തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ വിഴിഞ്ഞം അടിമലത്തുറ ഭാഗത്ത് ഒഴുകിനടന്ന അനുവെന്ന ബോട്ടിലെ ജീവനക്കാരായ തോമസ്(55)​,​മുത്തപ്പൻ (21) എന്നിവരെയാണ് വിഴിഞ്ഞംകോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാരായ സിറാജുദ്ദീൻ,​ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.