register

തിരുവനന്തപുരം : സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തൊഴിൽ സർവേയുടെ ഭാഗമായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് ഫോണിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 0471 2737881 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. വാർഡ് അംഗത്തെയോ കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതുമാണ്.