
തിരുവനന്തപുരം:പുതിയ അദ്ധ്യയന വർഷം സംസ്ഥാനത്തിൽ പൊതുവിദ്യാലയങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം ഗവ. യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ., ജില്ലാ പഞ്ചായത്ത് അംഗം ജലീൽ, മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടവിളാകം സുമ, എസ്. എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സന്തോഷ് കുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. മുരളീധരൻ, ഡി.പി.സി ബി. ശ്രീകുമാരൻ, ഡി.പി.ഒ. രശ്മി ടി. എൽ തുടങ്ങിയവർ പങ്കെടുത്തു.