തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ നോർക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി/ പോസ്റ്റ് ബി.എസ്‌സി നഴ്സിംഗും സി.ഐ.സി.യു/ സി.സി.യു അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്ട്മെന്റിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. ബയോഡാറ്റയും രേഖകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം. 26 ആണ് അവസാന തീയതി.
സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് (വനിത, ബി.എസ്‌സി നഴ്സിംഗ് ) ഇതേ ഇ മെയിൽ വിലാസത്തിലേക്ക് രേഖകൾ അയയ്ക്കാം. സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽ നിന്നും +91 8802 012345 എന്ന നമ്പറിൽ വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.