cpi-kulathoor

പാറശാല: സി.പി.ഐ കുളത്തൂർ ലോക്കൽ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കുളത്തൂർ ലോക്കൽ കമ്മിറ്റിയെ കുളത്തൂർ, പൊഴിയൂർ എന്നീ ലോക്കൽ കമ്മിറ്റികളായി വിഭജിച്ചു. കുളത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സി.പ്രേംകുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഹരിദാസിനെയും തിരഞ്ഞെടുത്തു. പൊഴിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എൻ.സജീവ് കുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സബീഷ് സനലിനെയും തിരഞ്ഞെടുത്തു.

കുടുംബ സംഗമം പാർട്ടി സംസ്ഥാന കൗൺസിലംഗം അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ.എസ്.ആനന്ദകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ.അയ്യപ്പൻ നായർ, ജി.എൻ.ശ്രീകുമാരൻ, പി.പി.ഷിജു, എസ്.രാഘവൻ നായർ, എൽ.ശശികുമാർ, എ.മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.