തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോയിംഗ് ഡിസ്ബേഴ്സ്മെന്റ് ഒാഫീസർമാർക്ക് ലോഗിൻ ചെയ്യുന്നതിന് ആധാറുമായി ബന്ധപ്പെടുത്തി ഒ.ടി.പി നിർബന്ധമാക്കി.ഇത് ജൂൺ 15ന് നിലവിൽ വരും. ശമ്പളബില്ലുകൾ കൈകാര്യം ചെയ്യുന്ന ഡി.ഡി.ഒമാർ മൊബൈൽ ഫോൺ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.