പൂവച്ചൽ:പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശ വികസനത്തിന്റെ ഒന്നാം വർഷം എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി ആലമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,കൺവീനർ എ.എ.അസീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫയസ് പൂവച്ചൽ,ഷമീർ പൂവച്ചൽ,എൽ.ചെല്ലയ്യൻ,എൽ.രാജേന്ദ്രൻ,എ.സുകുമാരൻ നായർ,പി.രാജേന്ദ്രൻ,ഇസ്മായിൽ,ശാന്തശീലൻ,സി.വിജയൻ,ശ്രീകുട്ടി സതീഷ്,യു.ബി.അജിഘാഷ്,ആർ.രാഘവലാൽ,സൗമ്യ ജോസ്,ബോബി അലോഷ്യസ്, ജിജോമോൻ സോണിയ.ഇ.കെ,ഷീജ.എസ് എന്നിവർ സംസാരിച്ചു.