general

പാറശാല:കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വേണ്ട ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ നിർവഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.ബൈജു, വാർഡ് മെമ്പർ ശശികല, സെക്രട്ടറി എസ്.ഒ.ഷാജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജൂലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ എന്നിവർ പങ്കെടുത്തു.