vlathankara

പാറശാല: നെയ്യാറ്റിൻകര രൂപതയിലെ വ്ലാത്താങ്കര സ്വർഗാരോപിത മാതാവിന്റെ ഈ വർഷത്തെ തിരുനാൾ മഹോത്സവം ഓഗസ്റ്റ് 6 മുതൽ 15 വരെയും, എട്ടാമിടം ഓഗസ്റ്റ് 22നും നടക്കും. തിരുനാളിന്റെ ഒരുക്കത്തിനായി തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരിയും നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോഓർഡിനേറ്ററുമായ വി.പി. ജോസ് മുഖ്യരക്ഷാധികാരിയായി. എം.ആർ.സൈമനെ ജനറൽ കൺവീനറായും, ഫാ.ജോൺ ബോസ്ക്കോയെ സഹരക്ഷാധികാരിയായും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു. പാരീഷ് കൗൺസിൽ സെക്രട്ടറി ജോൺസ് രാജ് സ്വാഗതവും ആന്റണി അലക്സാണ്ടർ നന്ദിയും പറഞ്ഞു. പബ്ലിസിറ്റി കൺവീനർ: സി.വിൻസന്റ്, പ്രോഗ്രാം ആൻഡ് സ്റ്റേജ്: ജിനു കുമാർ, പ്രസ് ആൻഡ് മീഡിയ: ജയപ്രകാശ് ഡി.ജി, ലൈറ്റ് ആൻഡ് സൗണ്ട്: എൽ.വിൻസന്റ്, ദീപാലങ്കാരം: ചെല്ലപ്പൻ, ആരാധന: പി.വിജയദാസ്, റിസപ്ഷൻ: സുനിത, ട്രാൻസ്പോർട്ട് ആൻഡ് പൊലീസ്: സുജു.ഡി.ജെ, ഫുഡ് ആൻഡ് അക്കോമഡേഷൻ: മനോഹരൻ.ഡി, പ്രാഥമിക ശുശ്രൂഷ: ബെൽസി ജയചന്ദ്രൻ, ശുചിത്വം: സുധാകുമാരി, വോളന്റിയർ

ക്യാപ്ടൻ: ഷിബു.ബി, ഇടവക സ്റ്റാൾ: പൗളിൻ.എം, മ്യൂസിയം: സിന്ധു.എ, അലങ്കാരം ആൻഡ് വിളംബര റാലി: അജു.സി, പ്രദക്ഷിണം: സൈമൺ .എസ് എന്നിവരെ തിരഞ്ഞെടുത്തു. ധനകാര്യം: വിനോദ്, ഷിബു, സന്തോഷ് കുമാർ, രാജേന്ദ്രൻ എന്നിവർ.