
തൊടിയൂർ: കല്ലേലിഭാഗം കിഴക്കേവീട്ടിൽ എൻ. ശിവശങ്കരപ്പിള്ള (റിട്ട. മിലിട്ടറി, 78) നിര്യാതനായി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. സി.പി.ഐ തൊടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, തൊടിയൂർ ഗ്രാമ പഞ്ചായത്ത് അംഗം, ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം, ഐക്യ കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ സഹോദരീ ഭർത്താവാണ്. ഭാര്യ: ഇ. ശ്രീദേവി (റിട്ട. ഡി.എ, കെ.എസ്.ഇ.ബി). മക്കൾ: ഹേന. എസ്. ശങ്കർ (അദ്ധ്യാപിക, വി.വി.എച്ച്.എസ്.എസ്, താമരക്കുളം), അഡ്വ. ഹേമ. എസ്. ശങ്കർ, ഷൈലേഷ് ശങ്കർ (സൗദി). മരുമക്കൾ: പരേതനായ കെ. മനോജ്കുമാർ (കറ്റാനം സർവീസ് സഹ. ബാങ്ക് മുൻ പ്രസിഡന്റ്), എം. പ്രകാശ് (ബിസിനസ്), എ. അനിത (ടെക്നോപാർക്ക്, തിരുവനന്തപുരം).