
കല്ലമ്പലം: സി.പി.ഐ കരവാരം ലോക്കൽ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. പ്രസീദ, എം. സുലൈമാൻ, രതീഷ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ജി. ലില്ലി, ഷെറിൻ കബീർ, ആർ.സുനിൽ കുമാർ, പി.ആർ. രാജീവ്, ജി.എൽ. അജീഷ്, കാരേറ്റ് മുരളി, കെ. വാസുദേവക്കുറുപ്പ്, കെ. ശശിധരൻ, രതീഷ് വല്ലൂർ, ജി. ശിശുപാലൻ, സി. സുകുമാരപിള്ള, ജി. മോഹൻ കുമാർ എന്നിവർ സംസാരിച്ചു. ആർ. സുനിൽ കുമാറിനെ സെക്രട്ടറിയായും, വഞ്ചിയൂർ എം. സുലൈമാനെ അസി.സെക്രട്ടറിയായും തിരഞ്ഞെടുത്തു.