bennichan-thomas

തിരുവനന്തപുരം: സംസ്ഥാന മുഖ്യ വനംമേധാവിയായി ബെന്നിച്ചൻ തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.പി.കെ. കേശവൻ ഈ മാസം 31ന് വിരമിക്കുന്ന സാഹചര്യത്തിൽ, ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി ബെന്നിച്ചനെ ഈ പദവിയിലേക്ക് കഴിഞ്ഞാഴ്ച ശുപാർശ ചെയ്തിരുന്നു. 1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരിൽ സീനിയറാണ്. വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണിപ്പോൾ.

മൂന്നാർ എ.ഡി.സി.എഫ് ആയി സർവീസിൽ പ്രവേശിച്ചു. മാങ്കുളം, നിലമ്പൂർ, മൂന്നാർ, കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡി.എഫ്.ഒ ആയിരുന്നു. പി.ടി.പി നഗറിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗം മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ ഡി.സി.എഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡി.സി.എഫ് , സി.സി.എഫ് ഇക്കോ ഡെവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ, വർക്കിംഗ് പ്ലാൻ ആൻഡ് റിസർച്ച്, കോട്ടയം പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ, എ.ബി.പി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ മാനേജിംഗ് ഡയറക്ടർ, പി.സി.സി.എഫ് (എഫ്.എൽ.ആർ), പി.സി.സി.എഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു.

1997- 2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്‌മെന്റ് പ്രോജക്ട്) രാജ്യാന്തര ശ്രദ്ധ നേടി. സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയോൺമെന്റൽ ബയോ കെമിസ്ട്രിയിൽ യു.ജി.സി ഫെല്ലോ ആയി ഗവേഷണം നടത്തി.നിരവധി ഗുഡ് സർവീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്- കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചൻ. മക്കൾ: ബിറ്റോ, ജ്യുവൽ, ദിൽ.

 മു​ഖ്യ​ ​വ​ന്യ​ജീ​വി​ ​വാ​ർ​ഡ​ൻ: പ്ര​കൃ​തി​ ​ശ്രീ​വാ​സ്ത​വ​യും ജ​യ​പ്ര​സാ​ദും​ ​പ​ട്ടി​ക​യിൽ

ബെ​ന്നി​ച്ച​ൻ​ ​തോ​മ​സ് ​മു​ഖ്യ​ ​വ​നം​ ​മേ​ധാ​വി​യാ​യ​തോ​ടെ​ ​അ​ദ്ദേ​ഹം​ ​വ​ഹി​ച്ച​ ​മു​ഖ്യ​ ​വ​ന്യ​ജീ​വി​ ​വാ​ർ​ഡ​ൻ​ ​സ്ഥാ​ന​ത്തേ​ക്ക് ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രാ​യ​ ​പ്ര​കൃ​തി​ ​ശ്രീ​വാ​സ്ത​വ​യെ​യും​ ​ഡി.​ ​ജ​യ​പ്ര​സാ​ദി​നെ​യും​ ​പ​രി​ഗ​ണി​ക്കു​ന്നു.​ ​ഐ.​എ​ഫ്.​എ​സു​കാ​രി​ൽ​ ​സീ​നി​യോ​റി​റ്റി​യി​ൽ​ ​ര​ണ്ടാ​മ​ൻ​ ​ഗം​ഗ​ ​സിം​ഗാ​ണെ​ങ്കി​ലും​ ​മ​ല​യാ​ളം​ ​വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ​ ​പ​രി​ഗ​ണി​ച്ചേ​ക്കി​ല്ല.​ ​ഇ​പ്പോ​ൾ​ ​ഫോ​റ​സ്റ്റ് ​വി​ജി​ല​ൻ​സ് ​ആ​ൻ​ഡ് ​ഇ​ന്റ​ലി​ജ​ന്റ്സ് ​മേ​ധാ​വി​യാ​ണ്.
വ​നം​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റാ​ണ് ​പ്ര​കൃ​തി​ ​ശ്രീ​വാ​സ്ത​വ.​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​റ​ദ്ദാ​ക്കി​ ​വ​നം​വ​കു​പ്പി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​താ​ല്പ​ര്യ​പ്പെ​ട്ടാ​ൽ​ ​അ​വ​രെ​ ​പ​രി​ഗ​ണി​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റൊ​രു​ ​പി.​സി.​സി.​എ​ഫാ​യ​ ​ഡി.​ ​ജ​യ​പ്ര​സാ​ദ് ​ഈ​ ​പ​ദ​വി​യി​ലെ​ത്തും.​ ​പി.​സി.​സി.​എ​ഫു​മാ​രി​ൽ​ ​ജൂ​നി​യ​റാ​യ​ ​നോ​യ​ൽ​ ​തോ​മ​സി​ന് ​വേ​ണ്ടി​യും​ ​നീ​ക്ക​ങ്ങ​ൾ​ ​സ​ജീ​വ​മാ​ണ്.​ ​വ​നം​വ​കു​പ്പി​ന്റെ​ ​ശു​പാ​ർ​ശ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.