കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ 590 ജവാന്മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്നലെ നടന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 493 യുവാക്കളും 97 യുവതികളുമാണ് പരിശീലനം പൂർത്തിയാക്കിയത്. ആർ.പി.എഫ് ട്രെയിനിംഗ് ഐ.ജി രാകേഷ് കുമാർ യാദവ് മുഖ്യാതിഥിയായി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഐ.ജി മെമന്റോയും പ്രശസ്‌തി പത്രവും നൽകി. പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി എസ്. രാധാകൃഷ്‌ണൻ നായർ, എ.ടി.സി പള്ളിപ്പുറം കമൻഡാന്റ് രാജ്മുക്ഡ് തുടങ്ങിയവർ പങ്കെടുത്തു.