വിതുര:തൊളിക്കോട് പഞ്ചായത്തിന്റെയും വ്യവസായവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30ന് സംരംഭകത്വ പൊതുബോധവത്കരണ ശില്പശാല സംഘടിപ്പിക്കും.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത ഉദ്ഘാടനം ചെയ്യും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും.വ്യവസായവികസന ഒാഫീസർ മധുലാൽശങ്കർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല എന്നിവർ പങ്കെടുക്കും.