തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) 14 ജില്ലകളിലുമായി നടത്തിവരുന്ന നേതൃപഠന ക്യാമ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ജില്ലാ കൺവെൻഷനും ഏകദിന പഠന ക്യാമ്പും 27ന് രാവിലെ 10ന് തിരുവല്ലം ജാനകി ഓഡിറ്റോറിഡയത്തിൽ ചെയർമാൻ കെ.ബി ഗണേശ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസി‌ഡന്റ് പൂജപ്പുര രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യാഥിതിയാകും. പാർട്ടി നയ രേഖയും ചർച്ച അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും ചർച്ചകളും നടക്കും. സംസ്ഥാന സെക്രട്ടറി എ.ആർ ബഷീർ,ജനറൽ കൺവീനർ പാച്ചല്ലൂർ ജയചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡന്റ് എ.പദ്മകുമാർ,ട്രഷറർ ബിജുധനൻ,വനിത കോൺഗ്രസ്(ബി) സംസ്ഥാന ജന.സെക്രട്ടറി ശ്രീലക്ഷ്മി ശരൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.