lk

വർക്കല: ജംഇയ്യത്തുൽ മന്നാനിയീൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല ജാമിഅ മന്നാനിയായിൽ ഹജ് യാത്രയയപ്പും നവീകരിച്ച കിച്ചൺ സമുച്ചയം ഉദ്ഘാടനവും നടന്നു.യാതയയപ്പ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.അതിരാംപട്ടണം കെ.ടി.മുഹമ്മദ് കുട്ടി ഹസ്റത്ത് ദുആ നിർവഹിച്ചു.മുൻ കേരള ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് നൂറുൽ ഉലമാ കെ.പി.അബൂബക്കർ ഹസ്റത്ത്, വി.എ.ഷംസുദ്ദീൻ മൗലവി,അഹമ്മദ് മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി,പുലിപ്പാറ സുലൈമാൻ മൗലവി, അബ്ദുറഹ്മാൻ മൗലവി,കെ.എ ച്ച്.മുഹമ്മദ് മൗലവി,ഷംസുദ്ദീൻ മന്നാനി ചക്കമല എന്നിവർ പ്രസംഗിച്ചു. മന്നാനിയായിൽ നവീകരിച്ച കിച്ചൺ സമുച്ചയത്തിന്റെ ഉദ്ഘാടനം തോന്നയ്ക്കൽ നാസർ നിർവഹിച്ചു.അഞ്ചൽ അബ്ദുറഹ്മാൻ മന്നാനി,ബാദുഷ മന്നാനി വട്ടപറമ്പ്,നാസിമുദ്ദീൻ മന്നാനി വേങ്ങോട്,ഷഹീറു ദ്ദീൻ മന്നാനി ചടയമംഗലം, ഹാഫിള് ഇർഷാദ് മന്നാനി ചിറ്റുമൂല,ഷംസുദ്ദീൻ മന്നാനി ഇലവുപാലം,കാരാളി ഇ.കെ സുലൈമാൻ ദാരിമി,സഫീർഖാൻ മന്നാനി പനവൂർ,അൻഷാദ് മന്നാനി മണനാക്ക്,പി.എ.സലീം മന്നാനി മൈനാഗപ്പള്ളി,അഹ്മദ് മന്നാനി കല്ലൂർ,താജുദ്ദീൻ മന്നാനി മുള്ളിക്കാട് എന്നിവർ പങ്കെടുത്തു.