dharna

വക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്ന് പ്രകടനമായാണ് തൊഴിലാളികൾ എത്തിയത്. യൂണിയന്റെ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര,അഞ്ചുതെങ്ങ് സുരേന്ദ്രൻ,പി.മണികണ്ഠൻ, വ്യാസൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സുഹൈൽ, എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് വിജയ് വിമൽ,സജിത്ത് ഉമ്മർ,നിസാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ ട്രഷറർ വക്കം സുനിൽ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.