rama

തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 144ാം ജന്മവാർഷിക ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പാളയത്തെ സ്വദേശാഭിമാനിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണയോഗം മന്ത്റി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മന്ത്റി ജി.ആർ. അനിൽ, സി.പി.എം സംസ്ഥാന കമ്മി​റ്റി അംഗം എം. വിജയകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, എസ്.ആർ. ശക്തിധരൻ, വി.പ്രതാപചന്ദ്രൻ, രാജീവ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.വി.മുസാഫിർ, കെ.എൻ.സാനു, എസ്. ശ്രീകേഷ് എന്നിവർ നേതൃത്വം നൽകി.