ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആത്മ പദ്ധതി പ്രകാരം എസ്.സി വിഭാഗത്തിലുള്ള കർഷകർക്കായുള്ള തേനീച്ച കൃഷി പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.മികച്ച തേനീച്ച കർഷകനായ ചുള്ളിമാനൂർ സദാശിവൻ പരിശീലന ക്ലാസ് നയിച്ചു.കൃഷി ഓഫീസർ വി.എസ്.ദിലീപ് കുമാർ,കൃഷി അസിസ്റ്റന്റ് ആർ.വിനേഷ് എന്നിവർ പങ്കെടുത്തു.