നെടുമങ്ങാട്:എക്സൈസ് സർക്കിൾ ഓഫീസും കോതകുളങ്ങര നവചേതന തീയേറ്റേഴ്സ് ആൻഡ് ഗ്രന്ഥശാലയും ചേർന്ന് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി കുട്ടികളുടെ അവധിക്കാല ക്യാമ്പ് തേൻ തുമ്പികൾ സംഘടിപ്പിച്ചു.അസി.എക്സൈസ് കമ്മിഷണർ പി.കെ.ജയരാജ് ചിരിയും ചിന്തയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പ്രിവന്റീവ് ഒാഫീസർ വി.അനിൽകുമാർ,ഗ്രന്ഥശാലാ പ്രസിഡന്റ് അൻഷാജ്,സെക്രട്ടറി അനന്തു തുടങ്ങിയവർ നേതൃത്വം നൽകി.