sarkar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഐ.എൻ.ടി.യു.സി ആരംഭിക്കുന്ന സമരങ്ങളുടെ മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി കൊളുത്തൽ സമരം സി.സി.സി.പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ സംസ്ഥാന ഭാരവാഹികളായ കെ.പി.തമ്പി കണ്ണാടൻ, ആർ.എം.പരമേശ്വരൻ, വി.ജെ.ജോസഫ്, അഡ്വ.ജി. സുബോധൻ, ആർ.ശശിധരൻ, ഡി.ഷു ബീല തുടങ്ങിയവർ പ്രസംഗിച്ചു.