തിരുവനന്തപുരം:വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി പാങ്ങോട് ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ ആയുർവേദ ചികിത്സാ ക്ലിനിക് ആരംഭിച്ചു.സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ക്ലിനിക്ക് തുറന്നത്. അറുപതിനായിരത്തോളം വിമുക്ത ഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും.