
തിരുവനന്തപുരം: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും പേട്ട വാർഡ് കൗൺസിലറുമായിരുന്ന തോപ്പിൽ വിശ്വനാഥന്റെ 5ാം ചരമവാർഷികത്തോടനുബന്ധിച്ച് പേട്ട ജംഗ്ഷനിൽ അനുസ്‌മരണവും പുഷ്പാർച്ചനയും നടന്നു. മുൻ കൗൺസിലർ ഡി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, ഡി.സി.സി ഭാരവാഹികളായ സി. ജയചന്ദ്രൻ, എം.എ. പദ്മകുമാർ, ചാല സുധാകരൻ, സേവിയർ ലോപ്പസ്, ബ്ലോക്ക് പ്രസിഡന്റ് പി. പദ്മകുമാർ, വാർഡ് പ്രസിഡന്റ് വി. വിജയകുമാർ, വാർഡ് വൈസ് പ്രസിഡന്റ് പേട്ട പ്രവീൺ, ദീപു വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ പേട്ട വി. കൃഷ്ണൻകുട്ടി, തുലയിൽ ശശി എന്നിവരെ ആദരിച്ചു.