
തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ പേട്ട റെയിൽവേ സ്റ്റേഷന് സമീപം 25.46 സെന്റ് സ്ഥലം അനുവദിച്ചു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2001ൽ കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ ആസ്ഥാന മന്ദിരത്തിന് ചാക്കയിൽ തറക്കല്ലിട്ടിരുന്നെങ്കിലും പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ ഇവിടം എയർ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. പകരം സ്ഥലം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഇടപെടലിലാണ് സ്ഥലം ലഭിക്കുന്നതിനുള്ള തടസം ഒഴിവായതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.