പൂവാർ:യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനയ്ക്കെതിരെ നടന്ന വിറക് വിതരണ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്ദു അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം ശരത്കുമാർ സ്വാഗതം പറഞ്ഞു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ, ഡി.സി.സി സെക്രട്ടറി ലെനിൻ,ബ്ലോക്ക് സെക്രട്ടറി ജോണി,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയൻ,ഐ.എൻ.യു.സി മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാർ,മണ്ഡലം സെക്രട്ടറി തങ്കരാജ്,രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കുമാർ,നിർമ്മല തങ്കരാജ്,യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.